അനുമതിയില്ലാത്ത ആരാധനാലയങ്ങൾ അടച്ചുപൂട്ടണം; ഹൈക്കോടതി
സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വാണിജ്യാവശ്യത്തിനായി നിർമ്മിച്ച കെട്ടിടം മുസ്ലീം ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്ന മലപ്പുറത്തെ നൂറുൽ ഇസ്ലാമിക സാംസ്കാരിക സംഘത്തിന്റെ ഹർജി തള്ളി കൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
പുതിയ ആരാധനാലയങ്ങൾക്കുള്ള അപേക്ഷ പരിഗണിക്കുമ്പോൾ സമാനമായ ആരാധനാലങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം. കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സംസ്ഥാന സർക്കാർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
Read Also: ‘അന്വേഷണത്തില്‍ ഇടപെടണമെന്ന് പറയാന്‍ സ്വപ്‌നയ്ക്ക് കഴിയില്ല’; ഹര്‍ജി തള്ളിയ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്
അപൂർവങ്ങളിൽ അപൂർവം കേസുകളിൽ പൊലീസിന്റെയും ഇന്റലിജൻസിന്റെയും റിപ്പോർട്ടനുസരിച്ച് മാത്രമേ ഇത്തരം അപേക്ഷകളിൽ അനുമതി നൽകാവൂയെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവിൽ പറയുന്നു.
Story Highlights: high court ordered to shutdown illegal places of worship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here