സ്കൂട്ടറിൽ സഞ്ചരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ നഗ്നതാ പ്രദർശനം; 55കാരൻ റിമാൻഡിൽ

സ്കൂട്ടറിൽ എത്തി സ്ത്രീകളോടും കുട്ടികളോടും അശ്ലീലം പറയുകയും ഇവർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തയാൾ പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് സംഭവം. കിഴുവിലം മുടപുരം ശിവകൃഷ്ണപുരം ക്ഷേത്രത്തിന് സമീപം തൈക്കൂട്ടത്തിൽ വീട്ടിൽ കുമാറിനെയാണ് (55) പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ( Nudity in front of children; 55year old man arrested ).
Read Also: സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് ടി പദ്മനാഭൻ; പരസ്യമായി മാപ്പ് പറയണമെന്ന് ലൂസി കളപ്പുര
ക്ലാസ് കഴിഞ്ഞ് സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന കുട്ടികളോട് സ്കൂട്ടറിൽ എത്തി അശ്ലീലം പറയുകയും നഗ്‌നതാ പ്രദർശനം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. സ്ത്രീകളോടും കുട്ടികളോടും സ്ഥിരമായി അതിക്രമം കാണിക്കുന്ന ആളാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.
ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ പ്രതാപ ചന്ദ്രന്റെയും എസ്.ഐ സെന്തിൽ കുമാറിന്റെയും നേതൃത്വത്തിൽ ആറ്റിങ്ങൽ മാർക്കറ്റ് റോഡിന് സമീപത്തു വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Story Highlights: Nudity in front of children; 55year old man arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here