Advertisement

തെരഞ്ഞെടുപ്പിലെ സൗജന്യ വാഗ്ദാനം: മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

August 26, 2022
2 minutes Read
gn saibaba supreme court

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്യുന്ന “യുക്തിരഹിതമായ സൗജന്യങ്ങൾ” നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ഇക്കാര്യത്തിൽ വിദഗ്ധ സമിതി രൂപീകരിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അറിയിച്ചു.

തെരഞ്ഞെടുപ്പു ജനാധിപത്യത്തിൽ യഥാർഥ അധികാരം വോട്ടർമാരിലാണെന്നത് നിഷേധിക്കാനാവില്ല. സ്ഥാനാർത്ഥിയുടെ ജയ പരാജയം തീരുമാനിക്കുന്നത് വോട്ടർമാരാണെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങുന്ന ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം കേസിൽ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

Story Highlights: Supreme Court refers election freebies case to 3-judge bench

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top