കെ.എസ്.ആർ.ടി.സി പ്രതിസന്ധി; ഗതാഗതമന്ത്രിയും യൂണിയൻ നേതാക്കളും തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും

കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാൻ വീണ്ടും മുഖ്യമന്ത്രിയുമായി ചർച്ച. തിങ്കളാഴ്ച ഗതാഗത മന്ത്രിയും കെഎസ്ആർടിസി സിഎംഡിയും മുഖ്യമന്ത്രിയെ കാണും. ശമ്പള വിതരണത്തിനായി 103 കോടി അനുവദിക്കാനുള്ള ഹൈക്കോടതി ഉത്തരവിൽ സര്‍ക്കാര്‍ നടപടിയെടുക്കാനും സാധ്യതയുണ്ട്. യൂണിയൻ നേതാക്കളുമായും മുഖ്യമന്ത്രി അതേദിവസം നേരിട്ട് ചർച്ച നടത്തിയേക്കും.
സെപ്റ്റംബർ ഒന്നിന് മുമ്പ് രണ്ടുമാസത്തെ ശമ്പള കുടിശ്ശികയും ഓണം ഉത്സവബത്തയും നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് ചൊല്ലി ചർച്ച ചെയ്യാനാണ് വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. അതേസമയം കെഎസ്ആർടിസിയിൽ ഓണത്തിന് മുമ്പ് ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവിൽ അപ്പീൽ സാധ്യത തേടുകയാണ് സംസ്ഥാന സർക്കാർ. നിയമ വശങ്ങൾ പരിശോധിക്കാൻ ധനവകുപ്പ് നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
Read Also: കെഎസ്ആര്‍ടിസിയെ സര്‍ക്കാർ ഏറ്റെടുക്കണം, പൊതുഗതാഗതത്തെ സംരക്ഷിക്കണം; സിപിഐ
ഓണത്തിന് മുമ്പ് കുടിശ്ശിക തീർത്ത് രണ്ട് മാസത്തെ ശമ്പളവും ഓണബത്തയും നൽകണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇതിനായി സർക്കാർ അഞ്ച് ദിവസത്തിനകം 103 കോടി രൂപ നൽകണം. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കെഎസ്ആർടിസിക്കും സർക്കാരിനും വലിയ ആശയക്കുഴപ്പമാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്.
Story Highlights: Antony Raju Meet CM Pinarayi Vijayan on Ksrtc Crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here