Advertisement

Ksrtc: കെഎസ്ആര്‍ടിസിയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

August 29, 2022
Google News 1 minute Read
adjournment motion for ksrtc salary issue

കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. കെഎസ്ആര്‍ടിസിയെ ദയാവധത്തിന് വിട്ടു കൊടുത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

മാനേജ്‌മെന്റിന്റെയും സര്‍ക്കാരിന്റെയും കെടുകാര്യസ്ഥത മൂലം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് കെഎസ്ആര്‍ടിസി. പാവപ്പെട്ടവന്റെ പൊതുഗതാഗത സംവിധാനത്തെ രക്ഷപ്പെടുത്താന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read Also: സിപിഐഎം എന്നും തിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയം; വിമര്‍ശനങ്ങള്‍ തുടരുമെന്ന് എം വി ഗോവിന്ദന്‍

കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കണമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയ ശേഷമാണ് ശമ്പള പരിഷ്‌കരണം നടത്തിയത്. ഇപ്പോള്‍ എതിര്‍ക്കുന്നു. അധിക വരുമാനമുണ്ടാക്കാന്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കണം. ഈ ആഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യൂണിയനുകളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും ആന്റണി രാജു പറഞ്ഞു.

Story Highlights: adjournment motion for ksrtc salary issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here