Advertisement

‘മൂന്ന് മിനിട്ടിൽ കൂടുതൽ നിൽക്കാനാവില്ല, ഇടക്കിടെ തലചുറ്റും’; ഭൂഗുരുത്വാകർഷണം അലർജിയെന്ന് യുവതി

August 31, 2022
Google News 1 minute Read

തനിക്ക് ഭൂഗുരുത്വാകർഷണം അലർജിയെന്ന് യുഎസ് സ്വദേശിനിയായ യുവതി. താൻ 23 മണിക്കൂർ കിടക്കയിൽ മാത്രം ചെലവഴിച്ചെന്നും ഒരു ദിവസം 10 തവണ തലചുറ്റിവീണു എന്നും ലിൻഡ്സി ജോൺസൺ എന്ന 28കാരി പറയുന്നു. യുഎസ് നാവിക സേനയിലെ മുൻ ഏവിയേഷൻ ഡീസൽ മെക്കാനിക്കായ യുവതിയുടെ വാർത്ത ഇൻഡിപെൻഡൻ്റ് ആണ് റിപ്പോർട്ട് ചെയ്തത്.

മൂന്ന് മിനിട്ടിൽ കൂടുതൽ തനിക്ക് നിൽക്കാനാവില്ലെന്നാണ് യുവതി പറയുന്നത്. ഓക്കാനം വരാതിരിക്കാൻ ചിലപ്പോഴൊക്കെ കാലുകൾ പിണച്ചുവച്ച് ഇരിക്കേണ്ടിവരുന്നു. 2015ൽ തന്നെ വയറിനും മുതുകിനും വേദനയുണ്ടായിരുന്നു. തുടർന്ന് രോഗലക്ഷണങ്ങൾ വർധിച്ചുവന്നു. ദിവസം 10 തവണയിൽ കൂടുതൽ തലചുറ്റി വീഴാനും ഛർദിക്കാനും ആരംഭിച്ചു. നിരവധി തവണ ഡോക്ടർമാരെ കണ്ടിട്ട് ഒടുവിലാണ് രോഗം കണ്ടെത്തിയത്. ലിൻഡ്സിയ്ക്ക് പോസ്റ്റൽ ഓർത്തോസ്റ്റാറ്റിക് സിൻഡ്രം ആണെന്ന് ഇക്കൊല്ലം ഫെബ്രുവരിയിലാണ് മനസ്സിലാവുന്നത്. ഇരിക്കുമ്പോഴോ നിൽക്കുമ്പോഴോ രക്തത്തിൻ്റെ അളവ് കുറഞ്ഞ് ഹൃദയമിടിപ്പ് വർധിക്കുന്ന അസുഖമാണ് ഇത്. തനിക്ക് ഗുരുത്വാകർഷണം അലർജിയാണെന്ന് ലിൻഡ്സി പറയുന്നു.

Story Highlights: Woman Allergic Gravity Rare Syndrome

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here