പ്രണയ നൈരാശ്യം; യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താന്‍ ശ്രമം

തൃശൂര്‍ എംജി റോഡില്‍ യുവതിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. നടുവിലാലിന് സമീപമാണ് സംഭവമുണ്ടായത്.
ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവതിയെ ആണ് പ്രതി കുത്തിയത്. ഇരുവരും സംസാരിച്ചു കൊണ്ടിരിക്കെ കൈയില്‍ കരുതിയിരുന്ന ഷേവിങ് കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. യുവതി നിലവിളിച്ചതോടെ സമീപത്തുള്ളവര്‍ ഓടിയെത്തി ഇയാളെ കീഴ്‌പ്പെടുത്തി. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പറയുന്നത്. യുവതിയെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: ട്രാൻസ്‌ജെൻഡറിന്റെ മൃതദേഹം രണ്ട് കഷ്ണങ്ങളാക്കിയ നിലയിൽ; പ്രതി അറസ്റ്റിൽ
പ്രതി മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുമായി ഏറെക്കാലമായി അടുപ്പമുണ്ടായിരുന്നതായാണ് വിഷ്ണു പറയുന്നത്. എന്നാല്‍ ഏറെക്കാലമായി തമ്മില്‍ കാണാത്തതിനാലാണ് തൃശൂരിലെത്തിയത്. സംസാരിച്ചുകൊണ്ടിരിക്കെ യുവതിയെ വിഷ്ണു പ്രകോപിതനായി ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാള്‍ മേത്തലയില്‍ ബാര്‍ബറായി ജോലി ചെയ്തു വരികയാണ്.
Story Highlights: attempt to kill women in trissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here