ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ കടന്ന് ഇന്ത്യ; 40 റണ്‍സ് ജയം

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ കടന്ന് ഇന്ത്യ. ഹോങ്കോങ്ങിനെ 40 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ജയം.
തുടര്‍ച്ചയായ രണ്ട് വിജയത്തോടെ സൂപ്പര്‍ ഫോറില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ ടീമായി മാറി ഇന്ത്യ. ആദ്യ മത്സരത്തില്‍ പാകിസ്താനെ ഇന്ത്യ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനും നേരത്തെ സൂപ്പര്‍ ഫോറിലെത്തിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. 193 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഹോങ്കോങിന് 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 41 റണ്‍സെടുത്ത ബാബര്‍ ഹയാത്താണ് ഹോങ്കോങ്ങിന്റെ ടോപ് സ്‌കോറര്‍.
Story Highlights: India beat hong kong in asia cup 2022
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here