Advertisement

‘കേരളത്തിലെ ഒരു മാൻ മിസ്സിംഗ് കേസ് കശ്മീർ തീവ്രവാദ കേസിൽ എത്തിയതോർക്കണം’; സംസ്ഥാനത്തെ തിരോധാന കേസുകൾ കൂടുന്നത് ഗൗരവതരമെന്ന് എൻഐഎ മുൻ എസ്പി

September 1, 2022
Google News 2 minutes Read
nia former sp about kerala man missing case

സംസ്ഥാനത്തെ തിരോധാന കേസുകൾ കൂടുന്നത് ഏറെ ഗൗരവമായി കാണണം എന്നും മുൻപ് കേരളത്തിലെ ഒരു മാൻ മിസ്സിംഗ് കേസിന്റെ അന്വേഷണം കശ്മീർ തീവ്രവാദ കേസിൽ എത്തിയത് ഓർക്കണമെന്നും കേസ് അന്വേഷിച്ച എൻഐഎ മുൻ എസ്പി ടിപി രാജ് മോഹൻ ഐപിഎസ്. തിരോധന കേസുകൾ കൃത്യമായി അന്വേഷിച്ചാൽ സമൂഹ്യ രാജ്യ ദ്രോഹികളെ നിയന്ത്രിക്കാൻ കഴിയും. കേരളത്തിൽ ഏറി വരുന്ന തിരോധാന കേസുകളെ കുറിച്ചുള്ള 24 അന്വേഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ( nia former sp about kerala man missing case )

സംസ്ഥാനത്ത് തിരോധന കേസുകളുടെ എണ്ണം ഏറുന്നതു 24 കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. കേസ് എടുത്തു അന്വേഷണം നടത്തിയിട്ടു കണ്ടെത്താനാകാത്ത മാൻ മിസിങ് കേസുകൾ വിവിധ പോലീസ് ജില്ലകളിൽ ഏറെയാണ്. ഇക്കാര്യം ഗൗരവത്തിൽ കാണണമെന്നും കേരളത്തിലെ പഴയ ഒരു മാൻ മിസ്സിംഗ് കേസാണ് കശ്മീർ തീവ്രവാദ കേസ് ആയി മാറിയത് എന്നു എല്ലാവരും ഓർക്കണം എന്നും ആ കേസിന്റെ അന്വേഷണം ചുമതല വഹിച്ച. എൻഐഎ മുൻ എസ്പി ടി.കെ രാജ്മോഹൻ പറഞ്ഞത്.

കാസറഗോഡ് ചെന്തേര പോലീസ് രജിസ്റ്റർ ചെയ്ത മാൻ മിസ്സിംഗ് കേസ് ഐഎസ്‌ഐഎസ് ഭീകര വാദ കേസ് ആയിരുന്നു. ഇർഷാദ് കൊലപാതകവും സ്വർണ്ണ കടത്തു തട്ടി കൊണ്ട് പോകലും തിരോധ കേസുകൾക്ക് സ്വർണ്ണ കടത്തുമായുള്ള ബന്ധം വ്യകതമാക്കുന്നതാണ്. ഇക്കാര്യത്തിൽ കേരള പോലീസ് കൂടുതൽ ശാസ്ത്രീയ അന്വേഷണം വിപുലമായി നടത്തണം എന്ന ആവശ്യമാണ് ഉയരുന്നത്.

Story Highlights: nia former sp about kerala man missing case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here