പ്രസിദ്ധ് കൃഷ്ണയ്ക്ക് പരുക്ക്; ന്യൂസീലൻഡ് എ ടീമിനെതിരെ കളിക്കില്ല

ന്യൂസീലൻഡ് എ ടീമിനായ ചതുർദിന പരമ്പരയിൽ നിന്ന് പേസർ പ്രസിദ്ധ് കൃഷ്ണ പുറത്ത്. പരുക്കേറ്റതിനെ തുടർന്നാണ് താരം പുറത്തായത്. ഇന്നലെ ആരംഭിച്ച ആദ്യ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. പ്രസിദ്ധിന് ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, ആദ്യ ദിനം അവസാനിക്കുമ്പോൾ ന്യൂസീലൻഡ് എ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെന്ന നിലയിലാണ്. 93 റൺസെടുത്ത് പുറത്താവാതെ നിൽക്കുന്ന ജോ കാർട്ടർ മാത്രമാണ് ന്യൂസീലൻഡ് എ നിരയിൽ തിളങ്ങിയത്. ഇന്ത്യ എ ടീമിനു വേണ്ടി ബംഗാൾ താരം മുകേഷ് കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Story Highlights: prasidh krishna injury play
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here