യുഎസ് ഓപ്പൺ; റാക്കറ്റ് മൂക്കിലിടിച്ച് നദാലിനു പരുക്ക്: വിഡിയോ

യുഎസ് ഓപ്പൺ മത്സരത്തിനിടെ സ്വന്തം റാക്കറ്റ് ഇടിച്ച് സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാലിനു പരുക്ക്. യുഎസ് ഓപ്പൺ രണ്ടാം റൗണ്ട് മത്സരത്തിനിടെ റാക്കറ്റിടിച്ച് മൂക്കിനാണ് പരുക്കേറ്റത്. ലോ ബാക്ക്‌ഹാൻഡ് ഷോട്ട് കളിക്കുന്നതിനിടെ ടർഫിലിടിച്ച് ബൗൺസ് ചെയ്ത റാക്കറ്റ് മൂക്കിൽ ഇടിക്കുകയായിരുന്നു. മൂക്ക് മുറിഞ്ഞ് രക്തം വന്ന താരം ബ്രേക്കെടുത്താണ് കളി തുടർന്നത്.
ഗോൾഫ് ക്ലബിൽ തനിക്ക് ഇത് സ്ഥിരം സംഭവിക്കുന്നതാണെന്ന് നദാൽ പറയുന്നു. എന്നാൽ, ടെന്നിസ് റാക്കറ്റ് കൊണ്ട് ഇങ്ങനെയൊരു പരുക്ക് ഇത് ആദ്യമായാണ് എന്നും നദാൽ മത്സരശേഷം പ്രതികരിച്ചു.
പരുക്കേറ്റെങ്കിലും ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയെ നദാൽ കീഴടക്കി. ആദ്യ ഗെയിം 2-6 എന്ന സ്കോറിന് ഫോഗ്നിനി പിടിച്ചെങ്കിലും അടുത്ത മൂന്ന് റൗണ്ടുകളിൽ 6-4, 6-2, 6-1 എന്ന സ്കോറിന് നദാൽ വിജയിച്ചു.
Story Highlights: rafael nadal us open injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here