Advertisement

നെഹ്‌റു ട്രോഫി ജലോത്സവം തത്സമയം നാളെ രാവിലെ മുതല്‍ ട്വന്റിഫോറില്‍; ആവേശക്കാഴ്ച

September 3, 2022
Google News 2 minutes Read
nehru trophy boat race live

68ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ജേതാക്കളാകാന്‍ ജലരാജാക്കന്മാര്‍ ഒരുങ്ങിയിറങ്ങുമ്പോള്‍ ട്വന്റിഫോര്‍ സംഘവും ജലോത്സവത്തിനായി തയ്യാറെടുക്കുകയാണ്. തുഴക്കാരും അമരക്കാരും താളക്കാരും ഒരേമനസോടെ തുഴയെറിഞ്ഞ് മുന്നേറുന്ന ഉത്സവത്തിനാണ് നാട് കാത്തിരിക്കുന്നത്.

നാളെ രാവിലെ മുതല്‍ ജലോത്സവത്തിന്റെ ആവേശം കാണികളിലേക്കെത്തിക്കാന്‍ ട്വന്റിഫോര്‍ സംഘമെത്തും. രാവിലെ മുതല്‍ തത്സമയ സംപ്രേക്ഷണം ആരംഭിക്കും.

ഉച്ചയ്ക്ക് രണ്ട് മണിയോടെ നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കമാകും. എതിരാളികളെ തുഴപ്പാടെങ്കിലും പിന്നിലാക്കാനും വള്ളപെരുമ നാടറിയിക്കാനും ഒപ്പം കപ്പ് എടുക്കാനും ഓരോ ചുണ്ടന്മാരും തയ്യാറായിക്കഴിഞ്ഞു.

Read Also: നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അവസരവുമായി കെഎസ്ആർടിസി

കൊവിഡ് പ്രതിസന്ധിക്കിടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ നെഹ്രു ട്രോഫി വള്ളംകളി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം. 20 ചുണ്ടന്‍ വള്ളങ്ങളടക്കം 77 കളിവള്ളങ്ങള്‍ ജലോത്സവത്തില്‍ പങ്കെടുക്കും. 9 വിഭാഗങ്ങളിലായാണ് വള്ളംകളി നടക്കുന്നത്. നാളെ രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് ആരംഭിക്കും.

Read Also: സംസ്ഥാന സർക്കാരിൻ്റെ ക്ഷണം നിരസിച്ച് അമിത് ഷാ; നെഹ്റു ട്രോഫിയിൽ പങ്കെടുക്കില്ല

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ സമ്മേളനത്തിന് ശേഷം അഞ്ച് ഹീറ്റ്‌സുകളിലായി ചുണ്ടന്‍വള്ളങ്ങള്‍ മത്സരത്തിന് തുഴയെറിഞ്ഞിറങ്ങും. ബെസ്റ്റ് ടൈമില്‍ ഫിനിഷ് ചെയ്‌തെത്തുന്ന ഇതിലെ നാല് വള്ളങ്ങള്‍ നെഹ്‌റു ട്രോഫിക്കായുള്ള ഫൈനല്‍ പോരാട്ടത്തിലേക്കിറങ്ങും.

Story Highlights: nehru trophy boat race live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here