‘ഗോൾഡ്’ എത്താൻ വൈകും; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ

ബ്ലോക്ക്‌ബസ്റ്റർ ചിത്രം പ്രേമത്തിനു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡ്’ റിലീസ് വൈകുമെന്ന് അണിയറ പ്രവർത്തകർ. സിനിമ നിർമാതാക്കളായ മാജിക്ക് ഫ്രെയിംസ് തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. പോസ്റ്റ് പൃഥ്വിരാജ് അടക്കമുള്ളവർ പങ്കുവച്ചു.
മാജിക്ക് ഫ്രെയിംസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഹായ്,
ഞങ്ങളുടെ നിർമ്മാണത്തിൽ ഒരുങ്ങിയ ‘ഗോൾഡ്’ എന്ന ചിത്രം എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക. നിങ്ങളെപ്പോലെ തന്നെ പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുകയാണ് റിലീസ് തീയതി പ്രഖ്യാപിക്കാൻ.
പൃഥ്വിരാജും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് ഗോൾഡ്. റോഷൻ മാത്യു, ചെമ്പൻ വിനോദ്, കൃഷ്ണ ശങ്കർ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്.
Story Highlights: gold release update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here