Advertisement

ഏകദിനം മതിയാക്കി ഫിഞ്ച്; നാളെ അവസാന മത്സരം

September 10, 2022
Google News 2 minutes Read

ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ന്യൂസീലൻഡിനെതിരെ നാളെ നടക്കുന്ന മത്സരം ഫിഞ്ചിൻ്റെ അവസാനത്തെ ഏകദിന മത്സരമാവും. വിരമിക്കൽ പ്രഖ്യാപിച്ചതോടെ അടുത്ത വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ പുതിയ ക്യാപ്റ്റനാവും ഓസ്ട്രേലിയയെ നയിക്കുക. ടി-20യിൽ ഫിഞ്ച് കളി തുടരും.

ഏകദിനത്തിൽ ഏറെ നാളായി തുടരുന്ന മോശം ഫോമിൻ്റെ പശ്ചാത്തലത്തിലാണ് ഫിഞ്ച് കളി മതിയാക്കാൻ തീരുമാനിച്ചത്. അടുത്ത ലോകകപ്പിലേക്കായി ടീമിനെ ഒരുക്കുന്നതിന് പുതിയ ക്യാപ്റ്റന് വേണ്ട സമയം വേണം എന്നതിനാലാണ് താൻ ഇപ്പോൾ വിരമിക്കുന്നതെന്ന് ഫിഞ്ച് പറഞ്ഞു.

ദേശീയ ജഴ്സിയിൽ 145 ഏകദിനങ്ങൾ കളിച്ച ഫിഞ്ച് 39.1 ശരാശരിയിൽ 5401 റൺസ് നേടി. 54 ഏകദിനങ്ങളിൽ ക്യാപ്റ്റനായ ഫിഞ്ച് 30 എണ്ണത്തിൽ ജയിച്ചു.

Story Highlights: aaron finch retired odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here