Advertisement

ചെന്നിത്തല കരയുടെ പള്ളിയോടം മറഞ്ഞ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

September 10, 2022
Google News 1 minute Read
chennithala palliyodam capsized

ചെന്നിത്തല കരയുടെ പള്ളിയോടം മറഞ്ഞ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. ആദിത്യൻ എന്ന പതിനേഴുകാരനാണ് മരിച്ചത്. ( chennithala palliyodam capsized )

ശക്തമായ ഒഴുക്കിൽ പെട്ട് ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞാണ് അപകടമുണ്ടായത്. നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിനിടയിലായിരുന്നു അപകടം. രണ്ട് പേരെയാണ് കാണാതായത്. ഇതിൽ ഒരാളിയിരുന്നു ആദിത്യൻ.

പള്ളിയോടത്തിൽ ആളുകൾ കൂടുതൽ കയറിയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. 65 പേർക്കാണ് പള്ളിയോടത്തിൽ കയറാൻ അനുമതിയുണ്ടായിരുന്നുള്ളു. എന്നാൽ ഇതിൽ കൂടുതൽ പേർ പള്ളിയോടത്തിലുണ്ടായിരുന്നു. നിലവിൽ മൂന്ന് സ്‌കൂബ ടീം എത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Story Highlights: chennithala palliyodam capsized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here