Advertisement

ആറന്മുള ജലോത്സവം; വര്‍ണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

September 10, 2022
Google News 2 minutes Read
grand opening ceremony skipped in aranmula uthrattathi jalolsavam

ആറന്മുള ഉത്രട്ടാതി ജലോത്സവം വര്‍ണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി നാളെ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കില്ല.

സ്വാമി നിര്‍വിണ്ണാനന്ദ മഹാരാജ് ജലോത്സവത്തിന്റെ ഭദ്രദീപം പ്രകാശിപ്പിക്കും. ആന്റോ ആന്റണി എംപി വള്ളംകളി ഫ്‌ലാഗ് ഓഫ് ചെയ്യും. രാമപുരത്ത് വാര്യര്‍ അവാര്‍ഡ് സമര്‍പ്പണം അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍വഹിക്കും. സജി ചെറിയാന്‍ എംഎല്‍എ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. പള്ളിയോട ശില്‍പിയെ ആദരിക്കല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ നിര്‍വഹിക്കും.

Read Also:തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കും. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. കെ. എസ്. മോഹനന്‍ ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വഹിക്കും.

Story Highlights: grand opening ceremony skipped in aranmula uthrattathi jalolsavam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here