ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിച്ച ടീ ഷര്‍ട്ടിന്റെ വില 41, 257 രൂപ; ആരോപണമുയര്‍ത്തി ബിജെപി

കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി ധരിച്ച ടീഷര്‍ട്ടിന്റെ പേരില്‍ വിവാദം മുറുക്കി ബിജെപി. നാല്‍പത്തി ഒന്നായിരത്തിലേറെ രൂപ വിലവരുന്ന ടീ ഷര്‍ട്ട് ആണ് രാഹുല്‍ ധരിച്ചിരിക്കുന്നത് എന്ന് ആരോപിച്ച് ‘ ഭാരതം നോക്കൂ ‘ എന്ന തലക്കെട്ടോടെയാണ് ബിജെപിയുടെ ട്വീറ്റ്.
ടീഷര്‍ട്ട് ധരിച്ച രാഹുലിന്റെ ചിത്രവും, ഓണ്‍ലൈന്‍ സ്റ്റോറില്‍ വില കാണിക്കുന്ന ടീഷര്‍ട്ടിന്റെ ചിത്രവും സഹിതമാണ് ബിജെപി യുടെ ആരോപണം. ഭാരത് ദേഖോ എന്ന പേരില്‍ ക്യാമ്പയിനും ബിജെപി ആരംഭിച്ചു. നരേന്ദ്രമോദിയുടെ കോട്ടിനെതിരെ രാഹുല്‍ ഗാന്ധിനടത്തിയ സ്യൂട്ട് ബൂട്ട് ക സര്‍ക്കാര്‍ ആരോപണമടക്കം ബിജെപി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
Read Also: ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പാവുമെന്ന് പികെ കുഞ്ഞാലിക്കുട്ടി [24 Exclusive]
ഇതിന് മറുപടിയായി ഭാരത് ജോഡോ യാത്രയിലെ ആള്‍ക്കൂട്ടം കണ്ട് ഭയന്നോ എന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. മോദിയുടെ പത്തുലക്ഷം രൂപയുടെ സ്യൂട്ടും 1.5 ലക്ഷത്തിന്റെ കണ്ണാടിയും ചര്‍ച്ച ചെയ്യാമെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു. വിലക്കയറ്റത്തേക്കുറിച്ചും തൊഴിലില്ലായ്മ എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് ടാഗ് ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ മറുപടി. ജനങ്ങളുടെ പണം ഉപയോഗിച്ചല്ല രാഹുല്‍ വസ്ത്രം വാങ്ങുന്നതെന്നും കോണ്‍ഗ്രസ് വിശദീകരിച്ചു.
Read Also: കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് പ്രയോജനം രണ്ട് വ്യവസായികള്‍ക്ക് മാത്രം; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
Story Highlights: rahul gandhi’s t-shirt costs above 40,000 bjp made allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here