Advertisement

അച്ഛനെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചുവെന്ന് ​ഗണേശ് കുമാർ

September 11, 2022
Google News 2 minutes Read
kb ganesh kumar twentyfour

അച്ഛനെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചുവെന്ന് പത്തനാപുരം എംഎൽഎ കെബി ​ഗണേശ് കുമാർ. കൊട്ടാരക്കരയിൽ നിന്ന് നടത്തിയ പ്രത്യേക മോർണിങ് ഷോയിലാണ് ഗണേഷ് കുമാർ മനസുതുറന്നത്. അച്ഛൻ്റെ മരണശേഷം ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ടായെന്നും അവസാനകാലത്ത് അച്ഛനുമായി നല്ല ബന്ധം ഉണ്ടായെന്നും ഗണേഷ് കുമാർ പറഞ്ഞു. (kb ganesh kumar twentyfour)

Read Also: ട്വന്റിഫോർ കൊട്ടാരക്കര ബ്യൂറോ ഉദ്ഘാടനം ചെയ്തു

“അച്ഛനെ പലരും മകനിൽ നിന്ന് അകറ്റാൻ ശ്രമിച്ചു. ഞാൻ ഒരിക്കലും പിണങ്ങിയിട്ടില്ല. ഇടനിലക്കാർ അച്ഛനെ അകറ്റിനിർത്താൻ ശ്രമിച്ചു. ഒടുവിൽ ഞാൻ ചെയ്യുന്നത് പലതും ശരിയാണെന്ന് അച്ഛന് മനസ്സിലായി. അവസാനകാലത്ത്, രണ്ട് വർഷം ഞാൻ കൂടെ നിൽക്കുമ്പോൾ എൻ്റെ സത്യസന്ധത അച്ഛന് മനസ്സിലായി. അതുകൊണ്ടായിരിക്കാം, അച്ഛന് വലിയ സ്നേഹമായിരുന്നു. എല്ലാ കാര്യവും പറയുമായിരുന്നു. അച്ഛന് ഭയങ്കര ഓർമശക്തിയായിരുന്നു. എല്ലാവരെയും അറിയാം. ഇതൊക്കെ പറഞ്ഞ് തരുമായിരുന്നു.”- ഗണേഷ് കുമാർ പറഞ്ഞു.

സിനിമയിൽ പല താരങ്ങളിൽ നിന്നും വിഷമങ്ങളുണ്ടായിട്ടുണ്ട് എന്നും ഗണേഷ് കുമാർ പറഞ്ഞു. കുറച്ച് കഴിയുമ്പോൾ ജീവചരിത്രമെഴുതും. ആ പുസ്തകത്തിൽ എല്ലാം തുറന്നെഴുതും. തന്നെ ഒതുക്കാൻ ശ്രമിച്ചിട്ടുണ്ട്. അതെന്തിനെന്നറിയില്ല. സിനിമയിൽ ജെലസുണ്ട്. സൂപ്പർ താരങ്ങളെ ഒന്ന് തൊടാൻ പോലും നമുക്ക് പറ്റില്ല. സിനിമാക്കാരെ സ്ക്രീനിലേ കാണാവൂ. നേരിട്ട് അടുക്കരുത്. ആരെയും ഒരു കാര്യത്തിനും താൻ വിളിക്കില്ല. വരാമെന്ന് പറഞ്ഞാലും പറ്റിക്കും. പണം വേണമെന്ന ആവശ്യമാണ്. വളരെ കുറച്ച് ചെറുപ്പക്കാരേ ഫോൺ പോലും എടുക്കാറുള്ളൂ എന്നും ഗണേഷ് കുമാർ പറഞ്ഞു.

Read Also: ആവിക്കൽ തോട് പ്ലാന്റ് വിരുദ്ധ സമരത്തിന് തീവ്രവാദ ബന്ധം ആരോപിച്ച എംവി ഗോവിന്ദനെതിരെ പ്രതിഷേധം

ട്വൻ്റിഫോറിൻ്റെ കൊട്ടാരക്കര ബ്യൂറോ ഉദ്ഘാടനം നടന്നു. കൊട്ടാരക്കരയിൽ നിന്ന് നടത്തിയ പ്രത്യേക മോർണിങ് ഷോയിൽ വച്ചാണ് ബ്യൂറോ ഉദ്ഘാടനം നടന്നത്. ട്വൻ്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നാട മുറിച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 24ൻ്റെ 16ആമത്തെ ബ്യൂറോ ആണ് ഇത്. മുനിസിപ്പൽ ചെയർമാനും ട്വൻ്റിഫോർ സിഒഒ അനിൽ അയിരൂരും ഉൾപ്പെടെയുള്ളവർ നിലനിളക്ക് കൊളുത്തി.

കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ഇഴുകിച്ചേരാനുമായാണ് കൊട്ടാരക്കരയിൽ ബ്യൂറോ ആരംഭിക്കുന്നതെന്ന് സിഒഒ അനിൽ അയിരൂർ പറഞ്ഞു. വിവിധ രാഷ്ട്രീയ, സാംസ്കാരിക, സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

Story Highlights: kb ganesh kumar twentyfour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here