Advertisement

‘ആര് വളഞ്ഞിട്ട് ആക്രമിച്ചാലും വിജയം സത്യത്തിനൊപ്പം’; വിനയന് ആശംസകളുമായി ഹരീഷ് പേരടി

September 12, 2022
Google News 2 minutes Read
hareesh peradi facebook post about director vinayan

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ വിജയക്കുതിപ്പിന് പിന്നാലെ സംവിധായകന്‍ വിനയന് ആശംസകളുമായി നടന്‍ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആര് വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിച്ചാലും സത്യം പറയുന്നവനൊപ്പമായിരിക്കും വിജയമെന്നാണ് ആശംസാകുറിപ്പിലുള്ളത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്;

‘ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതുമായിരിക്കും…വിനയന്‍സാര്‍.. ആശംസകള്‍…’

്‌ഗോകുലം മൂവീസിന്റെ ബാനറില്‍ സിജു വില്‍സണെ നായകനാക്കി വിനയന്‍ ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം ‘പത്തൊന്‍പതാം നൂറ്റാണ്ടിന്’ തിയേറ്ററുകള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിരുവോണ ദിനത്തില്‍ റിലീസ് ചെയ്ത സിനിമ തിയേറ്ററുകളില്‍ മായാജാലം തീര്‍ത്ത് മുന്നേറുകയാണ്. ചിത്രത്തെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് വിനയന്‍ നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.

Read Also: ഐ.എഫ്.എഫ്.കെ: എന്‍ട്രി സമര്‍പ്പണത്തിനുള്ള അവസാന തീയതി സെപ്റ്റംബർ 11

ഓണകാലത്തെ മറ്റ് റിലീസുകള്‍ റിയലിസ്റ്റിക് ഡ്രാമ ഗണത്തില്‍ പെടുന്നവയാണ്. അതിനിടയില്‍ പീരിയഡ് ഡ്രാമ ആയി കുടുംബങ്ങള്‍ക്ക് മുന്നിലേക്ക് ‘പത്തൊന്‍പതാം നൂറ്റാണ്ട്’ പുറത്തിറങ്ങിയത്. സിജു വില്‍സണ്‍, അനൂപ് മേനോന്‍, സുദേവ് നായര്‍, സുധീര്‍ കരമന, ഇന്ദ്രന്‍സ്, ദീപ്തി സതി, അലന്‍സിയര്‍, പൂനം ബജവാ, കയാഡു ലോഹര്‍, മാധുരി, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിര തന്നെ സിനിമയില്‍ ഉണ്ട്.

Read Also: സിനിമ വിട്ടത് വെറുതെയായില്ല; പുതിയ സന്തോഷം പങ്കുവച്ച് നടി മന്യ

ചിത്രത്തിലെ പാട്ടുകള്‍ ദൃശ്യസമൃദ്ധി കൊണ്ട് വന്‍ ശ്രദ്ധ നേടി. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചത്. വി.സി. പ്രവീണും ബൈജു ഗോപാലനുമാണ് സഹ നിര്‍മാതാക്കള്‍.

Story Highlights: hareesh peradi facebook post about director vinayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here