Advertisement

കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്നുള്ള സൈനിക പിന്മാറ്റം ഇന്ന് പൂർത്തിയാകും

September 12, 2022
Google News 2 minutes Read
india china army withdrawal

കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്നുള്ള സൈനിക പിന്മാറ്റം ഇന്ന് പൂർത്തിയാകും. ഗോഗ്ര- ഹോട്സ്പ്രിങ് മേഖലയിൽ നിന്ന് ആണ് ഇന്ത്യയും ചൈനയും സൈനികരെ പിൻവലിയ്ക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ കമാൻഡർ തല ചർച്ചകൾക്കൊടുവിലാണ് നടപടി. ( india china army withdrawal )

2020ന് മുൻപുള്ള സ്ഥാനത്തേയ്ക്ക് പിന്മാറും എന്നാണ് ചൈനീസ് നൽകിയിരിക്കുന്ന വാഗ്ദാനം . 2020ൽ അതിർത്തിയിൽ വിവിധ ഇടങ്ങളിൽ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് ഇന്ത്യ പ്രതിരോധ സൈനിക നടപടികൾ ശക്തമാക്കിയത്. ഗാൽവാൻ താഴ് വരയിൽ ഇരു സൈനികരും തമ്മിൽ നടന്ന ഏറ്റുമുട്ടൽ രക്തരൂക്ഷിതമായത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാൻ കാരണമായി. തുടർന്ന് ബന്ധം മെച്ചപ്പെടുത്തുന്നതിന് നിരവധി തവണയാണ് കമാൻഡർ തല ചർച്ചകൾ നടന്നത്.

പതിനാറാം തവണ നടന്ന ചർച്ചയുടെ ധാരണപ്രകാരമാണ് ഗോഗ്ര- ഹോട്സ്പ്രിങ് മേഖലയിൽ നിന്ന് സൈനികരെ പിൻവലിക്കാൻ ഇരുരാജ്യങ്ങളും നടപടി തുടങ്ങിയത്. ജൂലൈ 17നാണ് ചർച്ച നടന്നത്.

Story Highlights: india china army withdrawal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here