സൗദി കിരീടാവകാശിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൗദിയുടെ ദേശീയ ദിനത്തിന് മുന്നോടിയായി ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം അറിയിക്കുകയായിരുന്നു.(narendra modi invites mohammed bin salman)
ജിദ്ദയില്‍ വച്ച് മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയ വേളയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് പ്രധാനമന്ത്രിയുടെ ക്ഷണം അറിയിച്ചത്. ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച.
Read Also: വിവിധമേഖലകളില്‍ പരസ്പര സഹകരണം; ധാരണാപത്രത്തില്‍ ഒപ്പുവെച്ച് ഇന്ത്യ-സൗദി വിദേശകാര്യമന്ത്രിമാര്‍
എസ് ജയശങ്കറിന്റെ സൗദി സന്ദര്‍ശനം പൂര്‍ത്തിയായി. സൗദി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ വിദേശകാര്യമന്ത്രി, രാഷ്ട്രീയ, വ്യാപാര, ഊര്‍ജ, പ്രതിരോധ, സുരക്ഷാ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
Read Also: സൗദിയില്‍ സന്ദര്‍ശക വിസ താമസ വിസയാക്കാന്‍ കഴിയില്ലെന്ന് സൗദി
2019 ഫെബ്രുവരിയിലാണ് സൗദി കിരീടാവകാശി ആദ്യമായി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്.
Story Highlights: narendra modi invites mohammed bin salman to visit india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here