Advertisement

രോഗിയായ സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് മുളവടിയിൽ കെട്ടിവച്ച് 7 കി.മി നടന്ന്; പാലമില്ലാത്തതിനാൽ പറമ്പിക്കുളം ഓവൻ പാടി കോളനി ഒറ്റപ്പെട്ട നിലയിൽ

September 13, 2022
Google News 2 minutes Read
parambikulam colony resident transported to hospital using bamboo stick

പറമ്പിക്കുളം ഓവൻ പാടി കോളനി പാലമില്ലാത്തതിനാൽ ഒറ്റപ്പെട്ട നിലയിൽ. രോഗിയായ സ്ത്രീയായ ആശുപത്രിയിലേക്ക് കൊണ്ടി പോയത് മുളയിൽ കെട്ടിവെച്ചാണ്. ഏഴ് കിലോമീറ്ററാണ് ഇത്തരത്തിൽ രോഗിയുമായി നടന്നത്.

2019ലെ പ്രളയത്തിൽ ഇവിടുത്തെ പാലം തകർന്നു പോയതാണ്. ഇതുവരെ പാലം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല അധികൃതർക്ക്. കോളനിയിൽ ഉള്ളത് 30 കുടുംബങ്ങളാണ്.

Read Also: ഡാമിന്റെ ഷട്ടറുകൾ തുറന്ന് മുത്തിക്കുളം ഊര് ഒറ്റപ്പെട്ടു; രോഗിയെ മറുകരയിലേക്ക് എത്തിച്ചത് അതിസാഹസികമായി; ദൃശ്യങ്ങൾ

‘കോളനി നിവാസികളെ പോയി കാണാനോ അവരെ സന്ദർശിക്കാനോ പോലും സാധിക്കുന്നില്ല. പ്രളയം ഒന്നും വേണ്ട, ചെറിയ മഴ പെയ്താൽ പോലും കോളനിയിലുള്ളവരുടെ നടപ്പാത ഒലിച്ച് പോകും. ഇവർക്ക് വേണ്ടി പ്രത്യേകമായി ഒരു പദ്ധതി വേണം. കോളനിയിൽ നിന്ന് പുറത്തേക്ക് വരണമെങ്കിൽ ഒരു ചെങ്കുത്തായ പ്രദേശവും അരുവിയുമെല്ലാം കടന്ന് വേണം’- രമ്യ ഹരിദാസ് എംപി ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: parambikulam colony resident transported to hospital using bamboo stick

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here