ട്വിറ്ററില്‍ വിരാട് കോലിയ്ക്ക് 5 കോടി ഫോളോവേഴ്‌സ്; താരമായി കോലി

ഗ്രൗണ്ടിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരമാണ് വിരാട് കോലി. നിരവധി ആരാധകരുള്ള താരത്തിന് സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സ് ഏറെയാണ്. ഇപ്പോൾ ട്വിറ്ററിൽ അഞ്ച് കോടി ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വിരാട്. കോലിക്ക് നിലവിൽ ഇന്‍സ്റ്റാഗ്രാമില്‍ 211 ദശലക്ഷം ഫോളോവേഴ്‌സും ഫേസ്ബുക്കില്‍ 49 ദശലക്ഷം ഫോളോവേഴ്‌സും ഉണ്ട്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലായി താരത്തെ പിന്തുടരുന്നവരുടെ എണ്ണം 310 ദശലക്ഷം ആയി.
തന്റെ 71-ാം അന്താരാഷ്ട്ര സെഞ്ചുറി നേടിയ കോലി മുഹമ്മദ് റിസ്വാന് കീഴില്‍ ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 1020 ദിവസങ്ങൾക്ക് ശേഷമാണ് കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നത്. ട്വന്റി 20-യില്‍ ഇന്ത്യയ്ക്കായി കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്.
അഫ്ഗാനിസ്ഥാനെതിരായ സെഞ്ച്വറിക്ക് ശേഷം, താൻ ആഗ്രഹിച്ച രീതിയിൽ കളിക്കാൻ അനുവദിച്ചതിന് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ടീം മാനേജ്‌മെന്റിനും കോലി നന്ദി പറഞ്ഞു.
Story Highlights: Virat Kohli becomes first cricketer to have 50 million followers on Twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here