Advertisement

വർക്കല ശിവഗിരി മഠം സന്ദർശിച്ച് രാഹുൽ ഗാന്ധി; ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലത്ത്

September 14, 2022
Google News 2 minutes Read
rahul gandhi visit sivagiri mutt

വർക്കല ശിവഗിരി മഠം സന്ദർശിച്ച് രാഹുൽ ഗാന്ധി. ഇന്ന് പുലർച്ചെ 6.30ഓടെയാണ് രാഹുൽ ഗാന്ധി മഠത്തിലെത്തിയത്. ( rahul gandhi visit sivagiri mutt )

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് കൊല്ലത്തേക്ക് പ്രവേശിക്കും. രാവിലെ ഏഴുമണിക്ക് നാവായിക്കുളത്ത് നിന്നാണ് പദയാത്രക്ക് തുടക്കം കുറിക്കുന്നത്. വർക്കല ശിവഗിരി മഠം സന്ദർശിച്ച ശേഷമാണ് രാഹുൽ പദയാത്ര ആരംഭിക്കുക. പദയാത്രയുടെ ഭാഗമായി രാഹുൽഗാന്ധി ഇന്ന് വിദ്യാർത്ഥികളുമായി സംവദിക്കും.

വൈകിട്ട് കൊല്ലം പള്ളിമുക്കിലാണ് ഇന്നത്തെ പര്യടനം സമാപിക്കുക. ഒരാഴ്ച പിന്നിട്ട പദയാത്ര ഇതിനോടകം 150 കിലോമീറ്ററുകൾ സഞ്ചരിച്ചു കഴിഞ്ഞു

Story Highlights: rahul gandhi visit sivagiri mutt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here