പാമ്പിനെ കണ്ട് ഭയന്നാല്‍ ആളുകള്‍ ആദ്യം വിളിക്കുന്നയാള്‍; രാജസ്ഥാനിലെ ‘പാമ്പ് മനുഷ്യന്‍’ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

രാജസ്ഥാനിലെ പാമ്പ് മനുഷ്യന്‍ എന്നറിയപ്പെടുന്ന വിനോദ് തിവാരി മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. 20 വര്‍ഷക്കാലമായി രാജസ്ഥാനില്‍ പൊതുജനങ്ങളുടെ ആവശ്യാനുസരണം പാമ്പുകളെ പിടികൂടി വനത്തിലേക്ക് വിട്ടിരുന്ന വിനോദ് തിവാരിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടാണ് ആളുകള്‍ അദ്ദേഹത്തെ പാമ്പ് മനുഷ്യന്‍ എന്ന് വിളിച്ചിരുന്നത്. (Rajasthan’s ‘Snake Man’ Dies Minutes After Being Bitten By A Cobra)
നഗരമധ്യേയുള്ള ഒരു കടയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെയാണ് ഇയാളുടെ കൈയില്‍ പാമ്പിന്റെ കടിയേല്‍ക്കുന്നത്. ചുരുവിലെ ഗോഗമേഡി പ്രദേശത്താണ് സംഭവം നടന്നത്. തിവാരിക്ക് 45 വയസായിരുന്നു.
കൊടുംവിഷമുള്ള മൂര്‍ഖന്റെ കടിയേറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തിവാരി മരണത്തിന് കീഴടങ്ങി. വലിയ ജനക്കൂട്ടമാണ് തിവാരിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിയത്.
Story Highlights: Rajasthan’s ‘Snake Man’ Dies Minutes After Being Bitten By A Cobra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here