Advertisement

മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യന്‍ സ്വാമിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശം

September 14, 2022
Google News 2 minutes Read
subramanian swamy should vacate house alloted over security threat

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമിയോട് ഔദ്യോഗിക വസതി ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി. ആറാഴ്ചയ്ക്കകം ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്നാണ് കോടതി നിര്‍ദേശം. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാദം തള്ളിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.

2016ലാണ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക വസതി അനുവദിച്ചുനല്‍കിയത്. കേന്ദ്രമന്ത്രി പദമില്ലാതായിട്ടും അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യന്‍ സ്വാമി ഔദ്യോഗികവസതി ആവശ്യപ്പെടുകയായിരുന്നു.

Read Also: മോദി സര്‍ക്കാരിന്‍റെ എട്ട് വര്‍ഷം, ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി; സുബ്രഹ്മണ്യന്‍ സ്വാമി

താമസസൗകര്യം നീട്ടാനാകില്ലെങ്കിലും നിസാമുദ്ദീന്‍ ഈസ്റ്റിലുള്ള സ്വാമിയുടെ സ്വകാര്യ വസതിയില്‍ സുരക്ഷാ സേവനം നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ഹാജരായ സഞ്ജയ് ജെയിന്‍ കോടതിയെ അറിയിച്ചു.

Read Also: നെഹ്‌റുവിന്റെയും വാജ്‌പേയിയുടെയും വിഡ്ഢിത്തം കൊണ്ടാണ് ഇന്ത്യ ടിബറ്റിനെയും തായ്വാനെയും ചൈനയ്ക്ക് വിട്ടുകൊടുത്തത്; സുബ്രഹ്മണ്യന്‍ സ്വാമി

Story Highlights: subramanian swamy should vacate house alloted over security threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here