മിൻസയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ജന്മനാട്; അച്ഛൻ്റെ ആഗ്രഹപ്രകാരം മൃതദേഹം വീട്ടുമുറ്റത്ത് സംസ്‌കരിച്ചു

ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മരിച്ച നാലുവയസുകാരി മിൻസാ മറിയം ജേക്കബിന് ജന്മനാടിൻ്റെ അന്ത്യാഞ്ജലി. രാവിലെ വിമാന മാർഗം നെടുമ്പാശേരിയിൽ എത്തിച്ച കുഞ്ഞിൻ്റെ മൃതദേഹം കോട്ടയം ചിങ്ങവനത്തെ കുടുംബ വീട്ടിൽ സംസ്കരിച്ചു. മകൾ വീട്ടുമുറ്റത്ത് തന്നെയുണ്ടാവണമെന്ന പിതാവ് അഭിലാഷ് ചാക്കൊയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിലെ ചടങ്ങുകൾ ഒഴിവാക്കി മിൻസയുടെ സംസ്കാരത്തിനായി വീട്ടുമുറ്റത്ത് തന്നെ ഇടമൊരുങ്ങിയത്.(funeral of minsa in kottayam)
ചിങ്ങവനത്തെ വീടിന്റെ പരിസരത്തെല്ലാം മിൻസ മറിയം ജേക്കബിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവരുടെ തിരക്കായിരുന്നു. രണ്ടുദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷം ഇന്നലെ വൈകിട്ടാണ് മൃതദേഹം മാതാപിതാക്കളായ അഭിലാഷ് ചാക്കോയ്ക്കും സൗമ്യയ്ക്കും വിട്ടുകിട്ടിയത്.
നാലാം ജന്മദിനാഘോഷം കഴിഞ്ഞുള്ള സ്കൂളിലേക്കുള്ള യാത്രയ്ക്കൊടുവിലായിരുന്നു മിൻസയുടെ ദാരുണ മരണം. സ്കൂൾ ബസിൽ ഇരുന്നകുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാർ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച ഖത്തർ വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. കേസിൽ ഇതുവരെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന.
Story Highlights: funeral of minsa in kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here