നൃത്തപരിശീലനത്തിനിടെ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കാസർഗോഡ് പിലിക്കോട് പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സിപിഐഎം പ്രാദേശിക നേതാവ് അറസ്റ്റിൽ. സിപിഐഎം ഏച്ചിക്കൊവ്വൽ ബ്രാഞ്ച് സെക്രട്ടറിയും സ്കൂൾ പി.ടി.എ പ്രസിഡന്‍റുമായ ടി.ടി ബാലചന്ദ്രനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പെൺകുട്ടിക്കെതിരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്.
Read Also: മൂന്നുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി; 14 വയസുകാരന്‍ അറസ്റ്റില്‍
പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ സംസാരിക്കുകയും സ്പർശിക്കുകയും ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. നൃത്ത പരിശീലനത്തിനിടെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഇയാളെ നീക്കിയതായാണ് അറിയുന്നത്.
Story Highlights: Sexual assault on female student; CPIM branch secretary arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here