Advertisement

ബഹ്‌റൈനില്‍ ആദ്യ കുരങ്ങുവസൂരി കേസ് സ്ഥിരീകരിച്ചു

September 16, 2022
Google News 2 minutes Read
First monkeypox case confirmed in Bahrain

ബഹ്‌റൈനില്‍ ആദ്യമായി കുരങ്ങുവസൂരി റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ വിദേശത്ത് നിന്നും എത്തിയ പ്രവാസിയായ 29കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണളെ തുടര്‍ന്ന് ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ രോഗിയുമായി സമ്പര്‍ക്കത്തിലുള്ള വരെ കണ്ടെത്തി രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളും ചെയ്തു വരികയാണ്. (First monkeypox case confirmed in Bahrain)

അതേസമയം ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ 30 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയിലെ എട്ടാമത്തെ കുരങ്ങുവസൂരി കേസായിഇത്.

Read Also: കോവിഡിനെ ഫലപ്രദമായി നേരിട്ട നഗരങ്ങളിൽ ഒന്നാമതായി അബുദാബി

ഇന്ത്യയിലെ ആകെ കുരങ്ങുവസൂരി ബാധിതരുടെ എണ്ണം 13 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച യുവതിയെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: സൗദിയില്‍ ​ഗെയിംസുകള്‍ക്കും ഇ-സ്പോര്‍ട്സിനുമായി പുതിയ പദ്ധതി

Story Highlights: First monkeypox case confirmed in Bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here