ഉടമയെ കൊലപ്പെടുത്തി കങ്കാരു; സഹായിക്കാനെത്തിയ പാരാമെഡിക്സ് ഉദ്യോഗസ്ഥരെ തുരത്തിയോടിച്ചു

ഓസ്ട്രേലിയയിൽ ഉടമയെ കൊലപ്പെടുത്തി കങ്കാരു. 77കാരനായ പീറ്റർ ഈഡ്സ് എന്നയാളെയാണ് വളർത്തുകങ്കാരു കൊലപ്പെടുത്തിയത്. 1936നു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന മാരകമായ കങ്കാരു ആക്രമണമാണ് ഇത്. മാരകമായി പരുക്കേറ്റ് കിടന്ന വയോധികനെ സഹായിക്കാനെത്തിയ പാരാമെഡിക്സ് ഉദ്യോഗസ്ഥരെ കങ്കാരു തുരത്തിയോടിക്കുകയും ചെയ്തു.
ബന്ധുക്കളാണ് പീറ്റർ ഈഡ്സിനെ താമസ സ്ഥലത്ത് ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇയാളെ കങ്കാരു ആക്രമിക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. സഹായിക്കാനായി പാരാമെഡിക്സ് ഓടിയെത്തിയെങ്കിലും കങ്കാരു തുരത്തിയോടിച്ചു. തുടർന്ന് ഇവർ പൊലീസിനെ ബന്ധപ്പെട്ടു. പൊലീസെത്തി കങ്കാരുവിനെ വെടിയുർത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്നാണ് പീറ്റർ ഈഡ്സിനരികിലേക്കെത്താൻ പാരാമെഡിക്സിനു സാധിച്ചത്. അപ്പോൾ തന്നെ വയോധികൻ മരണപ്പെട്ടിരുന്നു.
Story Highlights: Kangaroo killing owner blocking medics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here