Advertisement

മഴക്കെടുതി മേഖലകൾ സന്ദർശിച്ച് മലയാളിയായ ലക്നൗ കമ്മീഷണർ റോഷൻ ജേക്കബ്: വിഡിയോ

September 16, 2022
Google News 2 minutes Read

മഴക്കെടുതി മേഖലകൾ സന്ദർശിച്ച് മലയാളിയായ ലക്നൗ കമ്മീഷണർ റോഷൻ ജേക്കബ്. ജാൻകിപുരം എഞ്ചിനീയറിങ്ങ് കോളജിൻ്റെ പരിസരത്ത് റോഷൻ ജേക്കബ് സന്ദർശനം നടത്തുന്നതിൻ്റെ വിഡിയോ വാർത്താ ഏജൻസിയായ എഎൻഐ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്. മുട്ടോളം വെള്ളത്തിൽ നടന്ന് സ്ഥലം സന്ദർശിക്കുന്ന റോഷൻ ജേക്കബിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

കനത്ത മഴയിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് റോഷൻ ജേക്കബ് സ്ഥലം സന്ദർശിച്ചത്. 45കാരിയായ റോഷൻ തിരുവനന്തപുരം സ്വദേശിനിയാണ്. 2004 ഐഎഎസ് ബാച്ചിൽ പെട്ട റോഷൻ്റെ മാതാപിതാക്കൾ കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ഡിഗ്രി എടുത്ത റോഷൻ ഐഎഎസ് ബാച്ച്മേറ്റ് ഡോ അരിന്ദം ഭട്ടാചാര്യയെ വിവാഹം കഴിച്ചു. ഇദ്ദേഹം ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. ഡൽഹി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് അരിന്ദം. ദമ്പതിമാർക്ക് ഒരു ആൺകുട്ടിയും പെൺകുട്ടിയുമുണ്ട്.

Story Highlights: Roshan Jacob visit rain affected up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here