തെരുവ് നായ്ക്കളിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരുക്ക്

തെരുവ് നായ്ക്കളിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരുക്ക്. ആലപ്പുഴ കാർത്തികപ്പള്ളി വടുതല വീട്ടിൽ ഹരിഷിനാണ് തിരുവോണ ദിനത്തിൽ പരിക്കേറ്റത്. കാർത്തികപ്പള്ളി താലൂക്കിൽ തെരുവ് നായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ( differently abled man attacked by stray dog )
തിരുവോണ ദിവസം ക്ഷേത്രത്തിൽ പോകുന്നതിനിടയിലാണ് 35 കാരനായ ഹരീഷിനെ തെരുവ് നായ്ക്കൾ ഓടിച്ചത്. നായ്ക്കളിൽ നിന്നും ജീവൻ രക്ഷിക്കാൻ ഓടിയ ഹരീഷ് റോഡിൽ മുഖമടിച്ചു വീണതോടെ 5 പല്ലുകൾ നഷ്ടമായി. കൈ കാലുകൾക്കും പരിക്ക് പറ്റി. നാട്ടുകാർ കൃത്യസമയത്ത് എത്തിയത് കൊണ്ടാണ് കടിയേൽക്കാതെ രക്ഷപെട്ടത്.
Read Also: അക്രമകാരികളായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാൻ അനുമതി നൽകണം; കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയിൽ
നഷ്ടപരിഹാരത്തിനായി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും സ്ഥിതിഗതികൾ അന്വേഷിക്കാൻ പോലീസ്
എത്തിയിട്ടില്ല.കാർത്തികപള്ളി, കായംകുളം പ്രദേശങ്ങളിൽ പ്രതിദിനം നിരവധിപേര തെരുവ് നായാക്രമണത്തിൽ വലയുന്നത്.
Story Highlights: differently abled man attacked by stray dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here