സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി കെ എം ഷാജി

മുസ്ലിം ലീഗില്‍ ചേരിപോര് രൂക്ഷമാകുന്നതിനിടെ കെ എം ഷാജി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നാദാപുരത്തെ വിവാഹ വീട്ടില്‍ വെച്ചാണ് ഇരുവരും കണ്ടത്. പ്രശ്‌നങ്ങള്‍ പ്രാഥമികമായി സംസാരിച്ചു.(k m shaji meeting with sadiq ali thangal)
കെ എം ഷാജിയുമായി തങ്ങള്‍ അടുത്ത ദിവസം വിശദമായ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നാളെ മലപ്പുറം പൂക്കോട്ടൂരില്‍ കെ എം ഷാജിയും പി കെ കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നുമുണ്ട്.
Read Also: കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമാക്കി കെഎം ഷാജിയുടെ നീക്കങ്ങൾ; പ്രതിരോധിക്കാനൊരുങ്ങി മുസ്ലിം ലീഗ് നേതൃത്വം
ഈ മാസം ഒന്‍പതിന് ജിദ്ദയിലെ പരിപാടിയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരോക്ഷ വിമര്‍ശനങ്ങളാണ് കെ എം ഷാജിയുമായുള്ള ലീഗിന്റെ പുതിയ വിവാദങ്ങളുടെ തുടക്കം. കുഞ്ഞാലിക്കുട്ടിക്കെതിരെ കെഎം ഷാജിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തിയിരുന്ന വിമര്‍ശനങ്ങള്‍ പരസ്യവേദികളിലേക്ക് മാറിയതോടെ നേതൃത്വം നിലപാട് കടുപ്പിക്കുകയാണ്. പ്രവര്‍ത്തക സമിതിയില്‍ കുഞ്ഞാലിക്കുട്ടി അനുകൂലികള്‍ ഷാജിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണം തേടാനുള്ള തീരുമാനം. പാര്‍ട്ടിയില്‍ അച്ചടക്ക സമിതിയെ രൂപീകരിക്കാനും ഇതേ യോഗം തീരുമാനിച്ചിട്ടുണ്ട്. കെഎംസിസി വേദികളിലാണ് ഷാജി പരസ്യ വിമര്‍ശനം ഉന്നയിച്ചത്.
Read Also: കെ.എം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാൾ; എം.കെ മുനീര്‍
പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായതിന് പിന്നാലെ മസ്‌കറ്റിലെ കെഎംസിസി പരിപാടിയിലും ഷാജി പരസ്യ പ്രതികരണം നടത്തിയതോടെയാണ് വിശദീകരണം തേടാന്‍ നേതൃത്വം തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ലീഗ് അനുകൂല പ്രൊഫൈലുകള്‍ ഷാജിക്ക് പിന്തുണയുമായി രംഗത്ത് എത്തുന്നുമുണ്ട്. പാര്‍ട്ടി സംഘടിപ്പിച്ച വിവിധ പൊതു പരിപാടികളില്‍ ഷാജിയുടെ സാന്നിധ്യം ആഘോഷിക്കാന്‍ കെഎംസിസികളുടെ പിന്തുണയോടെ ആസൂത്രിത നീക്കം നടന്നതായി നേരത്തെ എതിര്‍ വിഭാഗം ആരോപിച്ചിരുന്നു.
Story Highlights: k m shaji meeting with sadiq ali thangal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here