എന്തിന് വാർ?; കാണിയുടെ മൊബൈൽ ദൃശ്യങ്ങൾ നിരീക്ഷിച്ച് തീരുമാനം മാറ്റി റഫറി: വിഡിയോ

മത്സരത്തിനിടെ കാണിയുടെ മൊബൈൽ ദൃശ്യങ്ങൾ നിരീക്ഷിച്ച് തീരുമാനം മാറ്റി റഫറി. സെർബിയയിലെ ഒരു ലോവർ ഡിവിഷൻ ക്ലബുകൾ തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഒരു ടീം ഗോളടിക്കുകയും റഫറി അത് അനുവദിക്കുകയും ചെയ്തു. ഈ സമയത്ത് ഗ്യാലറിയിലുണ്ടായിരുന്ന എതിർ ടീം ആരാധകൻ തൻ്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യങ്ങൾ നിരീക്ഷിച്ച റഫറി തൻ്റെ തീരുമാനം മാറ്റുകയായിരുന്നു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംഭവം നടന്നത് ബോസ്നിയയിലാണെന്നും റിപ്പോർട്ടുകളുണ്ട്.
Story Highlights: referee disallowed goal fan mobile video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here