Advertisement

ദുലീപ് ട്രോഫി; സൗത്ത് സോണിനായി രണ്ടാം ഇന്നിംഗ്സിലും രോഹൻ്റെ തകർപ്പൻ പ്രകടനം; ബാറ്റ് വീശിയത് ടി-20 ശൈലിയിൽ

September 18, 2022
Google News 2 minutes Read
duleep trophy rohan kunnummal

ദുലീപ് ട്രോഫിയിൽ തകർപ്പൻ ഫോം തുടർന്ന് കേരള താരം രോഹൻ കുന്നുമ്മൽ. നോർത്ത് സോണിനെതിരായ മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ 143 റൺസെടുത്ത രോഹൻ രണ്ടാം ഇന്നിംഗ്സിൽ 77 റൺസെടുത്ത് പുറത്തായി. വെറും 72 പന്തുകളിൽ നിന്ന് 9 ബൗണ്ടറിയും രണ്ട് സിക്സറും സഹിതമാണ് രോഹൻ്റെ പ്രകടനം. തകർത്തടിച്ച കേരള താരത്തെ ഒടുവിൽ അണ്ടർ 19 ലോകകപ്പിൽ കളിച്ച നിഷാന്ത് സിന്ധു പുറത്താക്കുകയായിരുന്നു. മായങ്ക് അഗർവാളിനൊപ്പം ആദ്യ വിക്കറ്റിൽ 124 റൺസിൻ്റെ കൂട്ടുകെട്ടാണ് രോഹൻ പടുത്തുയർത്തിയത്. (duleep trophy rohan kunnummal)

Read Also: ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ സെഞ്ചുറി നേടി രോഹൻ കുന്നുമ്മൽ

രോഹൻ്റെ പ്രകടന മികവിൽ, മൂന്നാം ദിനം അവസാനിക്കുമ്പോൾ സൗത്ത് സോൺ ഒരു വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടിയിട്ടുണ്ട്. മായങ്ക് അഗർവാളും (53) രവി തേജയും (19) ക്രീസിൽ തുടരുകയാണ്. ആദ്യ ഇന്നിംഗ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 630 റൺസെടുത്ത് സൗത്ത് സോൺ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. രോഹനൊപ്പം ഹനുമ വിഹാരി (134), റിക്കി ഭുയി (103) എന്നിവരും ആദ്യ ഇന്നിംഗ്സിൽ തിളങ്ങി. 207 റൺസെടുക്കുന്നതിനിടെ നോർത്ത് സോൺ ഓൾഔട്ടായി. നിഷാന്ത് സിന്ധു (40) ആയിരുന്നു ടോപ്പ് സ്കോറർ. സ്പിന്നർ ആർ സായ് കിഷോർ നോർത്ത് സോണിൻ്റെ ഏഴ് വിക്കറ്റ് വീഴ്ത്തി.

Read Also: സഞ്ജു എ ടീം ക്യാപ്റ്റനായത് എന്തുകൊണ്ട് പോസിറ്റീവായി കാണണം?

കഴിഞ്ഞ സീസൺ മുതക് ഉജ്ജ്വല ഫോമിലാണ് രോഹൻ. കഴിഞ്ഞ രഞ്ജി സീസണിൽ മേഘാലയക്കെതിരെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയടിച്ച താരം ഗുജറാത്തിനെതിരായ അടുത്ത മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും മൂന്നക്കം കടന്നു. രഞ്ജിയിൽ തുടരെ മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ കേരള താരമെന്ന റെക്കോർഡും രോഹൻ സ്വന്തമാക്കിയിരുന്നു. സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി ഏറ്റവുമധികം റൺസ് നേടിയ താരമായിരുന്നു രോഹൻ. ദുലീപ് ട്രോഫി ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ കേരള താരമെന്ന റെക്കോർഡും രോഹൻ സ്വന്തമാക്കിയിരുന്നു.

Story Highlights: duleep trophy rohan kunnummal innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here