Advertisement

ഗുരുവായൂരിൽ ഇ-ഭണ്ഡാരം; ഭക്തർക്ക് കാണിക്ക നൽകാൻ ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ മതി

September 18, 2022
Google News 1 minute Read
guruvayur e bhandaram

ഗുരുവായൂരിൽ ഇനി ഭക്തർക്ക് കാണിക്ക നൽകാൻ ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ മതിയാകും. ഇത്തരത്തിൽ രണ്ട് ഹുണ്ടികകളാണ് കിഴക്കേ നടയിൽ സ്ഥാപിച്ചിരിക്കുന്നത്. എസ്ബിഐയുടെ സഹായത്തോടെയാണ് ദേവസ്വം പദ്ധതി നടപ്പാക്കിയത്. ( guruvayur e bhandaram )

ഹുണ്ടികകളിൽ ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ ഭഗവാന് കാണിക്ക സമർപ്പിക്കാൻ സാധിക്കും. ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ വിജയനാണ് ഹുണ്ടികയുടെ ഉദ്ഘാടനം നിർവഹിച്ചത്.

Read Also: ഗുരുവായൂരില്‍ ദര്‍ശനം നടത്തി മുകേഷ് അംബാനി; ഒരു കോടി 51 ലക്ഷം രൂപ സംഭാവന നല്‍കി

മറ്റെല്ലാ മേഖലകളിലും ഡിജിറ്റലൈസേഷനും കമ്പ്യൂട്ടറൈസേഷനും നടന്നു. കാലത്തിനനുസരിച്ച് ഗുരുവായൂർ ദേവസ്വം മാറുകയാണ്. സാധാരണ ഭണ്ഡാരം പോലെ തന്നെയാണ് ഈ ഭണ്ഡാരവും കണക്കാക്കുകയെന്ന് ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ വിജയൻ അറിയിച്ചു.

Story Highlights: guruvayur e bhandaram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here