മാറിനില്‍ക്ക്, ഞാന്‍ പോസ് ചെയ്യട്ടെ; ട്രോഫി സ്വീകരിക്കുന്ന സുനില്‍ ഛേത്രിയെ തള്ളിമാറ്റി ബംഗാള്‍ ഗവര്‍ണര്‍; വിഡിയോ

ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍ ട്രോഫി സ്വീകരിക്കുന്നതിനിടെ സുനില്‍ ഛേത്രിയെ തട്ടിമാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്ത് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍. ട്രോഫി നല്‍കുന്നതിനിടെ ബംഗളൂരു എസ്ഫി ക്യാപ്റ്റനായ ഛേത്രിയെ ഗവര്‍ണര്‍ ലാ ഗണേശന്‍ സൈഡിലേക്ക് തള്ളിമാറ്റുന്നതിന്റെ വിഡിയോ പുറത്തുവന്നു. അതേസമയം ഗവര്‍ണര്‍ ഛേത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് ആരാധകരും രംഗത്തെത്തി.
രാജ്യത്തിനുവേണ്ടി 100ലധികം രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത ഛേത്രിയെ ഫോട്ടോഗ്രാഫര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തില്‍ ഗവര്‍ണര്‍ തള്ളിയിടുകയാണുണ്ടായതെന്ന് ആരോപിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. അന്‍സുല്‍ സക്‌സേന തന്റെ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് സംഭവം പുറത്തെത്തിയത്.
ഡ്യൂറന്‍ഡ് കപ്പില്‍ വിജയിച്ച് ട്രോഫി സ്വീകരിക്കുന്ന ബംഗാള്‍ ഗവര്‍ണര്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് പരിഹസിച്ചുകൊണ്ടാണ് സക്‌സേന വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഗവര്‍ണര്‍ തള്ളിമാറ്റിയെങ്കിലും പുഞ്ചിരി വിടാതെ നില്‍ക്കുന്ന ഛേത്രിയുടെ ചിത്രവും ഇതിനോടകം വൈറലായി.
Read Also: പെനാൽറ്റി ഇല്ലാതെ ഏറ്റവുമധികം ഗോളുകൾ; ക്രിസ്റ്റ്യാനോയെ പിന്നിലാക്കി മെസി
വിഷയത്തില്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്സിയോ ഗവര്‍ണറോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും വിഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Story Highlights: Bengal Governor pushed Sunil Chhetri while taking photo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here