ഓണം ബമ്പര്‍; രണ്ടാം സമ്മാനം കിട്ടിയ ആള്‍ ബാങ്കിലെത്തി; പേര് വിവരം രഹസ്യമെന്ന് ബാങ്ക്

ഇത്തവണ ഓണം ബമ്പര്‍ രണ്ടാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റും വിറ്റത് കോട്ടയം ജില്ലയില്‍ തന്നെ. രണ്ടാം സമ്മാനത്തിന് അര്‍ഹമായ TG 270912 എന്ന ടിക്കറ്റ് എടുത്തത് പക്ഷേ ആരാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അഞ്ച് കോടിയാണ് രണ്ടാം സമ്മാനത്തിന് അര്‍ഹമായ തുക. ഉടമയെത്തി പാലാ കാനറാ ബാങ്ക് ശാഖയില്‍ ടിക്കറ്റ് കൈമാറിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാന്‍ ഉടമ നിര്‍ദേശിച്ചെന്ന് ബാങ്ക് അധികൃതര്‍അറിയിച്ചു. ഇന്ന് രാവിലെയാണ് ഉടമ ബാങ്കിലെത്തി ടിക്കറ്റ് കൈമാറിയത്. പാലാ സ്വദേശി പാപ്പച്ചന്‍ വിറ്റ ടിക്കറ്റിനാണ് അഞ്ച് കോടിയുടെ രണ്ടാം സമ്മാനം.
അതേസമയം TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. ഒരുകോടി രൂപയാണ് മൂന്നാം സമ്മാനം.
Story Highlights: onam bumper second prize ticket owner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here