സാമ്പത്തിക പ്രതിസന്ധിയില്‍ ഒപ്പം നിന്നു; ഇന്ത്യക്ക് നന്ദി പറഞ്ഞ് ശ്രീലങ്ക

സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചതിന് ഇന്ത്യയോട് നന്ദിയറിയിച്ച് ശ്രീലങ്ക. ശ്രീലങ്കയ്ക്ക് ജീവന്‍ നല്‍കിയതിന് നന്ദി രേഖപ്പെടുത്തുകയാണെന്നും ഇന്ത്യയുടെ സഹായം തന്റെ രാജ്യത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ മിലിന്ദ മൊറഗോഡ പറഞ്ഞു.
ഞങ്ങള്‍ വളരെ നന്ദിയുള്ളവരാണ്. കടുത്ത പ്രതിസന്ധിക്കിടെ ആരും സഹായിക്കാന്‍ മുന്നോട്ടുവരാത്ത സമയമായിരുന്നു അത്…ആ ഘട്ടത്തിലാണ് ഇന്ത്യയുടെ സഹായം. സാമ്പത്തിക പുനരുജ്ജീവനത്തിനായി ഭാവിയില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കാം. അദ്ദേഹം പറഞ്ഞു.
Read Also: തമിഴ് വംശജരുടെ പ്രശ്‌നങ്ങൾ: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ
ഇന്ത്യയുമായി അടുത്ത സഹകരണവും ഏകോപനവും ആവശ്യമാണെന്ന പാഠം ഞങ്ങള്‍ പഠിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണത്തിന്റെ ഒരു ചട്ടക്കൂട് വേണം. അതിനായുള്ള ചര്‍ച്ചകളാണ് നടക്കുന്നത്’. മൊറഗോഡ കൂട്ടിച്ചേര്‍ത്തു.
Read Also:മോദി സർക്കാർ ഞങ്ങൾക്ക് ജീവശ്വാസം നൽകി; നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ
ആഭ്യന്തര കലാപത്തില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കയ്ക്ക് അരിയും ഇന്ധനവും അവശ്യവസ്തുക്കളും ഇന്ത്യ എത്തിച്ചു നല്‍കിയിരുന്നു. 4 ബില്യണ്‍ യുഎസ് ഡോളറിന്റെ സഹായമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയത്. ശ്രീലങ്കയ്ക്ക് തുടര്‍ന്നും സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
Story Highlights: Sri Lanka thanks India for help during financial crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here