ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി. ബിനോയ് വിശ്വം എംപിയാണ് പരാതി നൽകിയത്. സർക്കാരിൻറെ ഭരണഘടനാ പ്രവർത്തനത്തിൽ ഗവർണർ ഇടപെടുന്നത് തടയണം എന്നാണ് പരാതിയിലെ ആവശ്യം. ( binoy viswam complaint against governor )
വർണർ സർക്കാർ പോലൊരു അസാധാരണ നിലയിലേക്ക് പോകുന്നതിനിടയിലാണ് ഇപ്പോൾ രാഷ്ട്രപതിക്ക് ബിനോയ് വിശ്വം എംപി പരാതി നൽകിയിരിക്കുന്നത്. സർക്കാരുമായുള്ള ഒരു തുറന്ന പോര് ഭരണഘടനാ വിരുദ്ധമാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതിയുടെ ഇടപെടൽ അടിയന്തരമായി തന്നെ ഉണ്ടാകണം. രാജ്ഭവന്റെ ഔന്നിത്യവും മര്യാദയും കാത്തുസൂക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.
Read Also: ഗവർണർ ആർഎസ്എസിന്റെ സ്വയംസേവകനായാണ് പ്രവർത്തിക്കുന്നത് : എം.വി ഗോവിന്ദൻ
സംസ്ഥാന സർക്കാരിന്റെ ഭരണഘടന പ്രവർത്തനത്തിൽ ഇടപെടുന്നത് തടയണം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും കത്തിൽ സൂചിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ വരുന്നു. ഒരു വാർത്താ സമ്മേളനം നടത്തുന്നു. അതിൽ ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ അജണ്ട വെച്ചുകൊണ്ട് അദ്ദേഹം സർക്കാരിനെതിരെ പ്രവർത്തിക്കുന്നു തുടങ്ങിയ ഗൗരവകരമായ പരാതിയാണ് ബിനോയ് വിശ്വം എംപി രാഷ്ട്രപതിക്ക് നൽകിയിരിക്കുന്നത്.
Story Highlights: binoy viswam complaint against governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here