കസേരകൾക്ക് കേടുപാട്; കാര്യവട്ടത്ത് കാണികൾ കുറയും

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി-20 മത്സരത്തിൻറെ അവസാനവട്ട ഒരുക്കത്തിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഡ്രസിങ് റൂമുകളുടെയും ഇരിപ്പിടങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. ഗാലറിയിലെ നാലായിരത്തോളം കസേരകൾക്ക് കേടുപാടുണ്ടായതിനാൽ പ്രവേശിപ്പിക്കുന്ന കാണികളുടെ എണ്ണത്തിലും കുറവുണ്ടാകും.
Read Also: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചു
ആവേശപ്പോരാട്ടത്തിന് എട്ട് ദിവസം ശേഷിക്കേ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതിയാണ്. പിച്ചുമായി ബന്ധപ്പെട്ട നിർമാണങ്ങൾ പൂർത്തിയാക്കി, ഡ്രസിങ് റൂമുകളും ഇരിപ്പിടങ്ങളും തയ്യാറാക്കുന്ന തിരക്കിലാണ് സംഘാടകർ. കൃത്യമായി പരിപാലിക്കാത്തതിനാൽ നാലായിരത്തോളം സീറ്റുകൾക്ക് കേടുപാടുണ്ടായി. ഇത് കാരണം കാണികളുടെ എണ്ണത്തിലും കുറവുണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞു.
Read Also: ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20; ടിക്കറ്റ് വില്‍പന ആരംഭിച്ചു
ടിക്കറ്റ് വിൽപന ആരംഭിച്ചതോടെ ക്രിക്കറ്റ് ആവേശം മലയാളികളുടെ പടിവാതിലെത്തി. നടൻ സുരേഷ് ഗോപിയാണ് ആദ്യ ടിക്കറ്റ് കൈമാറിയത്. ചടങ്ങിൽ മലയാളി താരം സഞ്ജു സാംസണെ ആദരിച്ചു. അപ്പർടയർ ടിക്കറ്റ് ഒന്നിന് 1500 രൂപയും വിദ്യാർഥികൾക്ക് 750 രൂപയുമാകും. പവലിയനിലാണെങ്കിൽ 2750ഉം ഭക്ഷണമടക്കമുള്ള ഗ്രാൻഡ് സ്റ്റാൻഡിന് 6000 രൂപയുമാണ് നിരക്ക്. പേടിഎം ഓൺലൈൻ ആപ്ലിക്കേഷനും അക്ഷയകേന്ദ്രങ്ങളും വഴി ഒരാൾക്ക് പരമാവധി മൂന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നും കെസിഎ അറിയിച്ചു.
Story Highlights: karyavattam fans chairs broken
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here