ഭാരത് ജോഡോ യാത്ര; എറണാകുളം ജില്ലയിയിലെ ആദ്യഘട്ട പര്യടനം ഇടപ്പള്ളിയിൽ സമാപിച്ചു

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളത്ത്. കുമ്പളത്ത് ശ്രീനാരായണ ഗുരുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം മാടവനയിൽനിന്ന് ആരംഭിച്ച യാത്രയുടെ ആദ്യ ഘട്ടം ഇടപ്പള്ളിയിൽ സമാപിച്ചു. നാല് മണിക്ക് ഇടപ്പള്ളി ടോള്‍ ജംക്ഷനില്‍ നിന്ന് പുനരാരംഭിക്കുന്ന ജാഥ ഏഴിന് ആലുവ സെമിനാരിപടിയില്‍ സമാപിക്കും. (bharat jodo yatra kochi)
രണ്ടാംദിനം രാവിലെ ആലുവയില്‍ നിന്നാരംഭിക്കുന്ന യാത്ര ഉച്ചയോടെ തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. ആയിരങ്ങളാണ് രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ അണിനിരന്നത്. സച്ചിൻ പൈലറ്റ് അടക്കം ഇന്നത്തെ യാത്രയിൽ രാഹുലിനോപ്പം അണിചേർന്നു.
ഉച്ചയ്ക്ക് ഒരുമണിക്ക് കളമശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിവിധ മേഖലയിലെ പ്രമുഖരുമായി മേഖലയിലെ പ്രമുഖരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഐടി പ്രഫഷനുകളുമായി സംവദിക്കുന്ന രാഹുല്‍ ഗാന്ധി ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തും.
Story Highlights: bharat jodo yatra kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here