പറമ്പിക്കുളം ഡാം ഷട്ടര്‍ തകരാറിന് കാരണം അറ്റകുറ്റപ്പണിയിലെ വീഴ്ച; മുന്‍ ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറിന് കാരണം അറ്റകുറ്റപ്പണിയിലെ വീഴ്ചയെന്ന് മുന്‍ ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ സിഎന്‍ രാമചന്ദ്രന്‍ ട്വന്റിഫോറിനോട്. അറ്റകുറ്റപ്പണിയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണുണ്ടായത്. വേനല്‍ക്കാലത്തിന് മുന്‍പ് അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ ഡാമുകള്‍ സുരക്ഷിതമാണെന്നും ചാലക്കുടിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിഎന്‍ രാമചന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്തില്‍ നിന്ന് നീരൊഴുക്ക് കൂടി . 518 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതോടെ ചാലക്കുടിപ്പുഴയിലും നീരൊഴുക്ക് കൂടി . പുഴത്തടത്തിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read Also: പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം
പറമ്പിക്കുളം അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തകരാറിനെ തുടര്‍ന്ന് 25 സെന്റീമീറ്റര്‍ താനെ തുറന്ന സാഹചര്യത്തിലാണ് പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലേക്ക് 20000 ഘന അടി വെള്ളം ഒഴുക്കിയെത്തുന്നത്. പെരിങ്ങല്‍ക്കുത്തിലെ പരമാവധി സംഭരണ ശേഷിയായ 421.5 മീറ്ററില്‍ ജലനിരപ്പ് എത്തിയതോടെ ഡാമിന്റെ 6 ഷട്ടറുകളും 2 സ്സൂയിസ് ഗേറ്റുകളും തുറന്നു. 16400 ക്യുമെക്‌സ് വെള്ളം പെരിങ്ങല്‍ക്കുത്തില്‍ നിന്ന് ഒഴുക്കുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുകയാണ്. ജാഗ്രത പാലിക്കാനാണ് പുഴത്തടത്തിലുള്ളവര്‍ക്ക് നല്‍കിയ നിര്‍ദേശം.
അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര മേഖലയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് പറമ്പിക്കുളം ഡാമിന്റെ ഷട്ടറിന് തകരാര്‍ സംഭവിച്ചത്
Story Highlights: Parambikulam dam shutter collapse due to maintenance failure
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here