Advertisement

പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകള്‍ പുനഃസ്ഥാപിക്കുന്നത് വൈകും; ചാലക്കുടിപ്പുഴയില്‍ നീരൊഴുക്ക് തുടരുന്നു

September 22, 2022
Google News 1 minute Read
Parambikulam dam shutter's maintenance will delay

ഇന്നലെ തകര്‍ന്ന പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകള്‍ പുനഃസ്ഥാപിക്കാന്‍ സമയമെടുക്കും. രണ്ടാമത്തെ ഷട്ടര്‍ പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കേണ്ടിവരും. തമിഴ്നാട്ടിലെ ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറമ്പിക്കുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

ഇന്നലെ പുലര്‍ച്ചെ ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ സെക്യൂരിറ്റി വെയ്റ്റിന്റെ ചങ്ങല പൊട്ടി പൂര്‍ണ്ണമായി തകര്‍ന്ന് വീഴുകയായിരുന്നു. 4 മണിക്കൂറില്‍ ഒരു അടി വെള്ളമാണ് ഇപ്പോള്‍ ഡാമില്‍ നിന്നും ഒഴുകി പോകുന്നത്. 27 അടി വെള്ളം ഒഴുകിപോയാല്‍ മാത്രമെ ഷട്ടറിന്റെ അറ്റകുറ്റ പണി തുടങ്ങാന്‍ കഴിയൂ.

തകര്‍ന്ന് വീണ ഷട്ടര്‍ പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കേണ്ടി വരുമെന്നാണ് തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ മാത്രമെ പുതിയ ഷട്ടര്‍ സ്ഥാപിക്കാന്‍ കഴിയൂ. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ ഇന്നലെ പറമ്പികുളത്ത് എത്തിയിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് സംബന്ധിച്ച വിശദാംശങ്ങള്‍ തമിഴ്നാട് കേരളത്തിനും കൈമാറുന്നുണ്ട്.

Read Also:ചാലക്കുടി പുഴയില്‍ ജാഗ്രത; ജലനിരപ്പ് അപകടനിലയിലല്ലെന്ന് നഗരസഭാ ചെയര്‍മാന്‍

ചാലക്കുടി പുഴയിലുള്‍പ്പെടെ ശക്തമായ നീരെഴുക്ക് ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിച്ചു

Story Highlights: Parambikulam dam shutter’s maintenance will delay

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here