Advertisement

സ്‌കൂട്ടറിന്റെ സീ​റ്റ് കുത്തിത്തുറന്ന് പണവും മദ്യവും കവർന്നവർ അറസ്റ്റിൽ

September 22, 2022
Google News 1 minute Read

കൊല്ലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്‌കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് 3000 രൂപയും 2 കുപ്പി വിദേശമദ്യവും കവർന്ന മൂന്ന് യുവാക്കളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേവിള കട്ടിയിൽ കിഴക്കതിൽ വിശാഖ് (18), കു​റ്റിയിൽ തൊടിയിൽ ചിന്നുഭവനിൽ അജിത്ത് (19), ഇരവിപുരം വാളത്തുംഗൽ കട്ടിയിൽ പുത്തൻ വീട്ടിൽ നീലകണ്ഠൻ (18) എന്നിവരാണ് പിടിയിലായത്.

തെക്കേവിള സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടത്തിയത്. മദ്യക്കുപ്പി മോഷ്ടിച്ച ശേഷം നവമാദ്ധ്യമത്തിൽ ചിത്രം പങ്കുവച്ചതാണ് ഇവരെ പിടികൂടാൻ സഹായകരമായത്.

Read Also:ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടുപവന്റെ സ്വർണ മാലയും ഒരുപവന്റെ വളയും മോഷ്ടാവ് കവർന്നു

Story Highlights: Stole Money And Liquor Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here