Advertisement

പല ടീമുകളും ചോദിച്ചു; പക്ഷേ, ജഡേജയെ വിട്ടുകൊടുക്കില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്

September 23, 2022
Google News 2 minutes Read
ravindra jadeja chennai kings

രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ വേർപിരിയുന്ന എന്ന വാർത്തകൾ ശക്തമാണ്. ജഡേജയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇതിനിടെ ചെന്നൈയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ജഡേജ നീക്കം ചെയ്തത് ഈ അഭ്യൂഹങ്ങൾ ശക്തമാക്കി. എന്നാൽ, ജഡേജയെ വിട്ടുകൊടുക്കില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് അറിയിച്ചിരിക്കുകയാണ്. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (ravindra jadeja chennai kings)

Read Also: ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തം

ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ശുഭ്മൻ ഗില്ലിനെ എത്തിച്ച് പകരം ജഡേജയെ കൊടുക്കുമെന്ന റിപ്പോർട്ടുകൾ ചെന്നൈ സൂപ്പർ കിംഗ്സ് അധികൃതർ തള്ളി. ഇരു ടീമുകളും ഇങ്ങനെയൊരു നീക്കം നടത്തിയിട്ടില്ല. ഡൽഹി ക്യാപിറ്റൽസ് ഉൾപ്പെടെ മറ്റ് ചില ടീമുകൾ ജഡേജയ്ക്കായി സമീപിച്ചിരുന്നു. പക്ഷേ, ജഡേജയെ വിട്ടുകൊടുക്കില്ല എന്ന് സിഎസ്കെ അറിയിച്ചു എന്നാണ് റിപ്പോർട്ട്. അതേസമയം, രാഹുൽ തെവാട്ടിയ, ആർ സായ് കിഷോർ എന്നീ താരങ്ങൾക്കായി ചില ടീമുകൾ ആവശ്യപ്പെട്ടെങ്കിലും ഗുജറാത്ത് ടൈറ്റൻസ് തയ്യാറായില്ലെന്നും റിപ്പോർട്ടിലുണ്ട്.

പരുക്കേറ്റ ജഡേജ അടുത്ത മാസം ആരംഭിക്കുന്ന ടി-20 ലോകകപ്പിൽ കളിക്കില്ല. ജഡേജയുടെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.

2023 സീസണിലെ ഐപിഎൽ ലേലം ഈ വർഷം ഡിസംബറിൽ നടക്കുമെന്നാണ് സൂചന. ഡിസംബർ 16നാവും ലേലം എന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. എവിടെ വച്ചാവും ലേലം നടക്കുക എന്ന് വ്യക്തമല്ല. വരുന്ന സീസൺ മുതൽ ഐപിഎൽ വീണ്ടും പഴയ ഹോം- എവേ രീതിയിലാവും നടത്തുക എന്ന് നേരത്തേ ബിസിസിഐ അറിയിച്ചിരുന്നു. വരുന്ന സീസണിലെ ഐപിഎൽ മാർച്ച് അവസാനം ആരംഭിക്കുമെന്നാണ് സൂചന.

Read Also: 2023 സീസണിലെ ഐപിഎൽ ലേലം ഡിസംബറിലെന്ന് സൂചന; വനിതാ ഐപിഎൽ അടുത്ത വർഷം

അതേസമയം, വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഏറെക്കാലമായി ക്രിക്കറ്റ് ആരാധകരും താരങ്ങളും ആവശ്യപ്പെടുന്നതാണ് വനിതാ ഐപിഎൽ. ഫ്രാഞ്ചൈസി രീതിയിൽ വനിതാ ഐപിഎൽ അടുത്ത വർഷം ആദ്യം നടത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. മറ്റ് വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും ഗാംഗുലി പറഞ്ഞു.

Story Highlights: ravindra jadeja chennai super kings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here