അഞ്ച് ബൈക്കുകളിലായി എത്തിയ സംഘം ഓട്ടോ ഡ്രൈവറുടെ കൈയ്യും കാലും കമ്പിവടിക്ക് തല്ലി ഒടിച്ചു

ഓട്ടോ വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ഡ്രൈവറുടെ കൈയ്യും കാലും കമ്പിവടിക്ക് തല്ലി ഒടിച്ചതായി പരാതി. കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലാണ് സംഭവം. കുരിശുംമൂട് പട്ടാണിച്ചിറ മഠംപറമ്പിൽ ലിബിൻ മാത്യൂസിനെയാണ് ക്രിമിനൽസംഘം ആക്രമിച്ചത്.
ഇരുമ്പുകുഴി ജംഗ്ഷന് സമീപം എത്തിയപ്പോൾ യാത്രക്കാരൻ വണ്ടി നിർത്താൻ ആവശ്യപ്പെട്ട ശേഷം ഇറങ്ങിപ്പോയി. തുടർന്ന് ഓട്ടോറിക്ഷയുടെ പുറകെ അഞ്ച് ബൈക്കുകളിലായി എത്തിയ സംഘം ലിബിനെ ആക്രമിക്കുകയായിരുന്നു.
Read Also: ടി.പി വധക്കേസിലെ പ്രതികൾ പരോളിൽ കഴിയവേ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്; മുഖ്യമന്ത്രി
ലിബിനെ ഓട്ടോറിക്ഷായിൽ നിന്നും വലിച്ചിറക്കി കയ്യും കാലും കമ്പിവടിക്ക് തല്ലി ഒടിച്ചു. ലിബിനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിമിനൽ സംഘം സഞ്ചരിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. തൃക്കൊടിത്താനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: auto driver was assaulted in kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here