വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പ്

കാനഡയിലെ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രതവേണമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വംശീയ ആക്രമണങ്ങളും കൂടിവരുന്നു സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പിറക്കിയത്.
തുടർച്ചയുണ്ടാകുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വംശീയ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതE മുന്നറിയിപ്പ്. ഇന്ത്യക്കാർക്ക് നേരെ അക്രമം നടത്തിയവർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് പ്രസ്താവനിറക്കിയത്.
Read Also: കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുന്നു; വിദ്യാർഥികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
കാനഡയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ ഒട്ടാവയിലെ ഇന്ത്യൻ ഹൈകമ്മീഷനിലോ, ടൊറന്റോയിലെയോ വാൻകോവറിലേയോ കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിച്ചു. അടിയന്തരഘട്ടങ്ങളിൽ അധികൃതർക്ക് ബന്ധപ്പെടാൻ ഇത് സഹായകമാകുമെന്നും പ്രസ്താവനയിൽ പറയുന്നു. കാനഡയിലെ ആകെ ജനസംഖ്യയിൽ 17 ലക്ഷത്തോളം പേർ ഇന്ത്യൻ പൗരന്മാരാണ്.
Story Highlights: Beware of hate attacks Warning to Indian Citizens in Canada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here