Advertisement

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്; എൻഐഎയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

September 24, 2022
Google News 2 minutes Read
nia custody petition pfi leaders

കേരളത്തിലെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള എൻഐഎയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 11 പേർക്കായുള്ള കസ്റ്റഡി അപേക്ഷയാണ് പരിഗണിക്കുന്നത്. ( nia custody petition pfi leaders )

ഗുരുതരമായ ആരോപണങ്ങളിൻമേൽ തെളിവ് ശേഖരണത്തിനടക്കം കസ്റ്റഡി അനിവാര്യമെന്ന് എൻഐഎ കോടതിയെ അറിയിക്കും. ഡിജിറ്റൽ ഡിവൈസുകളുടെ ശാസ്ത്രീയ പരിശോധന സി-ഡാക്കിൽ നടത്തുന്നതിനുള്ള അനുമതിയും ഏജൻസി തേടിയേക്കും.

ഐഎസ്‌ഐഎസ്, ലഷ്‌കറെ തോയ്ബ, അൽഖ്വയ്ദ തുടങ്ങിയ സംഘടനകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിച്ചു, ഭീകരവാദ പ്രവർത്തത്തിലൂടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ശ്രമിച്ചു, പ്രത്യേക സമുദായത്തിലെ പ്രധാന നേതാക്കളെ ലക്ഷ്യം വച്ച് ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി തുടങ്ങിയ ആരോപണങ്ങളാണ് പിഎഫ്‌ഐ നേതാക്കൾക്കെതിരെ ഉള്ളത്.

Story Highlights: nia custody petition pfi leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here