Advertisement

തെരുവ് നായ്കൾക്ക് മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്തി കൊച്ചി കോർപറേഷൻ

September 24, 2022
Google News 1 minute Read
stray dog vaccination kochi

തെരുവ് നായ്കൾക്ക് മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്തി കൊച്ചി കോർപറേഷൻ. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എഴുപത്തിയഞ്ച് നായ്ക്കളെ പിടികൂടിയാണ് വാക്‌സിൻ നൽകിയത്. ഫോർട്ട് കൊച്ചി ബീച്ചിലായിരുന്നു വാക്‌സിനേഷൻ ഡ്രൈവ്. ( stray dog vaccination kochi )

തെരുവ് നായ്കൾ അധികമുള്ളഫോർട്ട് കൊച്ചി ബീച്ചിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു മെഗാ വാക്‌സിനേഷൻ. ആദ്യഘട്ടത്തിൽ 75 നായ്കൾക്ക് വാക്‌സിൻ നൽകി. മേയർ എം അനിൽകുമാർ വാക്‌സിനേഷൻ ഡ്രൈവ് ഉദ്ഘാടനം ചെയ്തു.

സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടിയ നായ്ക്കളിൽ വന്ധ്യംകരണം നടത്തിയിട്ടില്ലാത്തവയെ ശസ്ത്രക്രിയക്കായി ബ്രഹ്‌മപുരത്തെ എ ബി സി സെന്ററിലേക്ക് മാറ്റി. ഹെൽത്ത് കമ്മിറ്റി ചെയർമാൻ ടി.കെ.അഷറഫിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻറെ വെറ്ററിനറി ഡോക്ടർമാരും, എ.ബി.സി. പദ്ധതിയിലെ മെഡിക്കൽ ഓഫീസർമാരും രാത്രി വൈകിയും വാക്‌സിനേഷനിൽ പ്രവർത്തനങ്ങളിൽ പങ്കാളികളായി. മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ വരും ദിവസങ്ങളിൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കോർപറേഷൻ തീരുമാനം.

Story Highlights: stray dog vaccination kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here